Kerala Higher Secondary First Year Results Published.

Beach Scene.

എന്റെ ഏറ്റവും പുതിയ “ഇങ്ക്സ്കേപ്പ് സ്കില്‍‌സ്”…

എങനുണ്ട്??

The palm tree was made according to an excellent tutorial by Vyoma which you can find here : http://kalaalog.com/2007/09/27/how-to-illustrate-palm-tree/ Special thanks to him!

ശ്ശെ, ഈ വെയില് ഉച്ച മയക്കം മുടക്കുമല്ലോ...    (pic updated according to Vyoma's advice)

ശ്ശെ, ഈ വെയില് ഉച്ച മയക്കം മുടക്കുമല്ലോ... (pic updated according to Vyoma's advice)

The “.svg” file (inkscape file) can be downloaded here.

Please do comment…..

Cheers!

എന്റെ ഇങ്ക്സ്കേപ്പ് കലാവിരുത് ;)

ഞാന്‍ നേരത്തേ പറഞല്ലോ, ഇപ്പൊത്തെ എന്റെ പരിപാടി ഇങ്ക്സ്കേപ്പില്‍ കയറി കളിക്കുകയാണെന്ന്…..

ഇതാ എന്റെ ഏറ്റവും പുതിയ ചിത്രം….

എന്റെ സുഹ്രുത്തേ, ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കൂ... നിന്നെ കളിയാക്കിയതല്ലാട്ടോ.... സത്യം... ഇത്രയേ എന്നെ കൊണ്ടു പറ്റൂ....

എന്റെ സുഹ്രുത്തേ, ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കൂ... നിന്നെ കളിയാക്കിയതല്ലാട്ടോ.... സത്യം... ഇത്രയേ എന്നെ കൊണ്ടു പറ്റൂ....

ബോര്‍ ആണെന്നറിയാം….

പക്ഷെ, രണ്ട് ദിവസം ബോറടിക്കാതെ പോയില്ലേ….

അതു തന്നെ ധാരാളം….

അഭിപ്രായങള്‍ രേഖപ്പെടുത്താന്‍ മറക്കല്ലേ…..

ചീയേഴ്സ്…

NB: The original picture was removed on Arjun’s request.

My First Blog.

“Laughter is the best medicine for you, a smile the best one for others.”

Welcome friends, to my blog.

എന്റെ പേര് പ്രശാന്ത്. പാലക്കാട്ടില്‍ നിന്നുമുള്ള ഒരു മന്തന്‍ ചെറുക്കന്‍‌ . പ്രത്യേകിച്ച് കഴിവുകളൊന്നുമില്ല. വെറുതെ സമയം കൊന്ന് ജീവിക്കുന്നു. എന്നു വെച്ച് വിക്രിയകള്‍ക്ക് കുറവൊന്നുമില്ലാ ട്ടോ… അല്ലറ ചില്ലറ കലാപരിപാടികള്‍ നടത്തി പോകുന്നു.

ഇടക്ക് അനിമേഷനോട് ഭയങ്കര താല്പര്യമായിരുന്നു. അനിമേറ്റര്‍, ബ്ലെന്റര്‍, തുടങിയവയില്‍ കുറേ കാലം കേറി കളിച്ചു. ഒരു ചുക്കും നടന്നില്ല. അങനെ നിരാശനായി മോണിട്ടര്‍ നോക്കി ഇരിക്കുംബോഴാണ്  ഇങ്ക്സ്കേപ്പിന്റെ വരവ്. ഇപ്പൊ അതാ പരിപാടി. ഇവിടേയും കാര്യമായ നേട്ടമൊന്നും ഉണ്ടായിട്ടില്ല… സമയമുണ്ടല്ലോ…. 🙂

ഈ കലാപരിപാടികള്‍ ഒന്നും പോരാ എന്നു തോന്നിയപ്പോഴാണ് ഒരു തോന്നല്‍ പോയത്, ബ്ലോഗ്ഗിങിലേക്ക് കടന്നാലോ എന്ന്… എനിക്ക് കൂട്ടുകാര്‍ എന്നു വെച്ചാ ജീവനാ… പക്ഷെ പത്ത് കഴിഞപ്പൊ മിക്കവരും പോയി… ഇവിടെ വന്നാല്‍ അവരോടുള്ള “കോണ്‍ടാക്ട്” തിരിച്ച് പിടിക്കാന്‍ ഒരു ശ്രമം നടത്താലോ…. പിന്നെ പുതിയ കൂട്ടുകാരെ കിട്ടുകയും ചെയ്യും (എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു).

എന്റെ താല്പര്യങള്‍ എന്നു വെച്ചാല്‍ ഫുട്ബോളാണ് പ്രധാനം. കടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാനാണ്. ഫിഫ-ഭ്രാന്തു തലക്ക് പിടിച്ചു എന്നു പറഞാല്‍ കൂടുതലാവില്ല. പിന്നെ കഴിഞ ഒരു വര്‍ഷമായി വളര്‍ന്നു വന്ന ഒരു കിറുക്ക് – പാംബുകളോട് ഭയങ്കര താല്പര്യം. പണ്ട് പാംബ് എന്നു പറഞാല്‍ പേടിച്ച് വിറക്കുമായിരുന്നു… പക്ഷെ ഇപ്പോള്‍…. ടിസ്കവറിയുടെ കഴിവേയ്…

പിന്നെ പ്രധാനമായുള്ള പരിപാടി ചളിയടിയാ… ആദ്യമൊക്കെ മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രമിച്ചതാ… നടന്നില്ല…. പിന്നെ വെറുപ്പിക്കലായി..

ഇത്രേം കാലത്തെ ജീവിതത്തില്‍ ആകെ നേടിയെടുത്തതു കുറച്ചു കൂട്ടുകാരെയാ. ഇപ്പോഴും അതിനുള്ള പരിശ്രമങള്‍ തുടരുന്നു…

അടുത്ത തവണ തൊട്ട് കുറച്ച് കൂടി നല്ല ബ്ലോഗ്ഗ് തയ്യാറാക്കാന്‍ ശ്രമിക്കാ ട്ടോ..

പുതിയ ചെറുക്കനല്ലേ…. 😉

ഇതു മൊത്തം വായിച്ചെങ്കില്‍ നന്ദി. 😛